ഫോർലാൻ ടെന്നീസ്‌ 
അരങ്ങേറ്റത്തിന്‌



മോണ്ടിവിഡൊ ഉറുഗ്വേ ഫുട്‌ബോൾ ഇതിഹാസം ദ്യേഗോ ഫോർലാൻ 45–-ാംവയസ്സിൽ പ്രൊഫഷണൽ ടെന്നീസ്‌ അരങ്ങേറ്റത്തിന്‌ ഒരുങ്ങുന്നു. അടുത്ത മാസം നാട്ടിൽ നടക്കുന്ന എടിപി ഡബിൾസിന്റെ ഭാഗമായ ഉറുഗ്വേ ഓപ്പണിൽ പങ്കെടുക്കും. പുരുഷ ഡബിൾസിൽ അർജന്റീനക്കാരൻ ഫെഡെറികോ കൊറിയയാണ്‌ പങ്കാളി. ആഗസ്‌തിൽ ഇന്റർനാഷണൽ ടെന്നീസ്‌ ഫെഡറേഷന്റെ മാസ്‌റ്റേഴ്‌സ്‌ ടൂർണമെന്റിൽ സിംഗിൾസിലും ഡബിൾസിലും മത്സരിച്ചിരുന്നു. എന്നാൽ, എടിപിയുടെ (അസോസിയേഷൻ ഓഫ്‌ ടെന്നീസ്‌ പ്രൊഫഷണൽസ്‌) ടൂർണമെന്റിൽ ആദ്യമായാണ്‌ കളിക്കുന്നത്‌. കൗമാരകാലത്ത്‌ അറിയപ്പെടുന്ന ടെന്നീസ്‌ താരമായിരുന്നു. പിന്നീട്‌ ലോകഫുട്‌ബോളിൽ വിസ്‌മയം തീർത്ത മുന്നേറ്റക്കാരനായി. 2010 ലോകകപ്പിലെ മികച്ച താരമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്‌, വിയ്യാറയൽ, അത്‌ലറ്റികോ മാഡ്രിഡ്‌, ഇന്റർ മിലാൻ തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചു. ഇന്ത്യയിൽ മുംബൈ സിറ്റിക്കായി ഐഎസ്‌എല്ലിലും അണിനിരന്നിട്ടുണ്ട്‌. 2019ൽ ഫുട്‌ബോൾ മതിയാക്കി. Read on deshabhimani.com

Related News