ഇന്ത്യൻ 
വനിതകൾക്ക്‌ കൂറ്റൻജയം

image credit bcci facebook


വഡോദര വെസ്‌റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക്‌ 211 റൺ ജയം. മുൻനിര ബാറ്റർമാരുടെ തകർപ്പൻ പ്രകടനമാണ്‌ ആധികാരിക ജയമൊരുക്കിയത്‌. സെഞ്ചുറിക്ക്‌ ഒമ്പതു റൺ അരികെ പുറത്തായ ഓപ്പണർ സ്‌മൃതി മന്ദാനയും (91) അഞ്ച്‌ വിക്കറ്റെടുത്ത പേസ്‌ ബൗളർ രേണുക താക്കൂർ സിങ്ങുമാണ്‌  (91) വിജയശിൽപ്പികൾ. സ്‌കോർ: ഇന്ത്യ 314/9, വിൻഡീസ്‌ 103 (26.2) ആദ്യം ബാറ്റെടുത്ത ഇന്ത്യക്കായി പ്രതിക റാവൽ (40), ഹർലീൻ ഡിയോൾ (44), ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗർ (34), ജെമീമ റോഡ്രിഗസ്‌ (31), റിച്ചഘോഷ്‌ (26) എന്നിവർ അനായാസം ബാറ്റ്‌ ചെയ്‌തു. 11 ഓവറിൽ 26 റണ്ണെടുക്കുന്നതിനിടെ അഞ്ച്‌ വിക്കറ്റ്‌ പോയ വിൻഡീസിന്‌ പിന്നീട്‌ കരകയറാനായില്ല. കളിയിലെ താരമായ രേണുക 10 ഓവറിൽ 29 റൺ വഴങ്ങിയാണ്‌ വിൻഡീസിനെ തകർത്തത്‌. രണ്ടാമത്തെ മത്സരം നാളെ നടക്കും. Read on deshabhimani.com

Related News