ഇന്ത്യക്ക് 13 ഗോൾ ജയം
ചോൺബുരി (തായ്ലൻഡ്) എഎഫ്സി അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാമത്സരത്തിൽ ഇന്ത്യക്ക് വമ്പൻ ജയം. ബ്രൂണെയെ 13 ഗോളിന് തകർത്തു. ഇന്ത്യക്കായി 11 താരങ്ങൾ ഗോളടിച്ചു. വിശാൽ യാദവിന് ഇരട്ടഗോളുണ്ട്. എം ഡി അർബാഷ്, ഭരത് ലൈറൻജാം, മുഹമ്മദ് കൈഫ്, എൻഗാംഹൗ മാട്ടെ, മൻഭകുപർ മാൽങ്ങിയാങ്, ഹെമ്നെയിചുങ് ലുൻകിം, അസ്ലൻ ഷാ, മുഹമ്മദ് സമി, സുമിത് ശർമ, ഉഷം സിങ് എന്നിവരും ലക്ഷ്യംകണ്ടു. നാളെ തുർക്മനിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. Read on deshabhimani.com