തനുഷ് കോട്ടിയാൻ ടീമിൽ
മെൽബൺ മുംബൈ ഓൾ റൗണ്ടർ തനുഷ് കോട്ടിയാൻ ഇന്ത്യൻ ടീമിൽ. ബോർഡർ ഗാവസ്‌കർ ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പരയിലെ ശേഷിക്കുന്ന രണ്ടു കളികൾക്കുള്ള ടീമിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആർ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കലിനെ തുടർന്നാണ് ഈ തീരുമാനം. നിലവിൽ മുംബൈക്കായി വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുകയാണ് ഇരുപത്താറുകാരൻ. രവീന്ദ്ര ജഡേജയും വാഷിങ്‌ടൺ സുന്ദറുമാണ് ഇന്ത്യൻ ടീമിൽ ഇപ്പോൾ സ്‌പിന്നർമാരായുള്ളത്. ഇതിൽ ജഡേജയായിരിക്കും കളിക്കുക. ജഡേജയ്‌ക്കോ സുന്ദറിനോ കളിക്കാൻ കഴിയാത്ത സാഹചര്യംവന്നാൽമാത്രമേ തനുഷിന് കളത്തിലിറങ്ങാനാകുകയുള്ളൂ. ഓസ്‌ട്രേലിയൻ പര്യടത്തിനുള്ള ഇന്ത്യൻ എ ടീമിന്റെ ഭാഗമായിരുന്നു ഓഫ് സ്‌പിന്നിങ് ഓൾ റൗണ്ടർ. 33 ഒന്നാംക്ലാസ് മത്സരങ്ങളിൽ 1525 റണ്ണും 101 വിക്കറ്റും നേടിയിട്ടുണ്ട്. 26ന് മെൽബണിലാണ് നാലാംടെസ്‌റ്റ്. പരമ്പര ഇപ്പോൾ 1–-1 എന്ന നിലയിലാണ്. Read on deshabhimani.com