ഇന്ത്യൻ 
കൗമാരക്കാർക്ക്‌ പരമ്പര



പുതുച്ചേരി ഓസ്‌ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ യൂത്ത്‌ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യക്ക്‌. മൂന്ന്‌ മത്സര പരമ്പരയിൽ തുടർച്ചയായ രണ്ടാംകളിയിലും തകർപ്പൻ ജയം കുറിച്ചു. ഓസീസിനെ 176 റണ്ണിന്‌ പുറത്താക്കിയ ആതിഥേയർ ഒമ്പത്‌ വിക്കറ്റിന്‌ ജയിച്ചു. മലയാളി ഓൾറൗണ്ടർ മുഹമ്മദ്‌ ഇനാന്‌ രണ്ട്‌ വിക്കറ്റുണ്ട്‌. ബാറ്റിങ്ങിൽ സെഞ്ചുറിയുമായി സഹിൽ പരാഖ്‌ (75 പന്തിൽ 109) തിളങ്ങി. സ്‌കോർ: ഓസീസ്‌ 176 (49.3), ഇന്ത്യ 177/1 (22). നാളെയാണ്‌ അവസാനമത്സരം. Read on deshabhimani.com

Related News