അണ്ടർ 20 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ ; മംഗോളിയയെ 
തകർത്ത്‌ ഇന്ത്യ



വിയെന്റിയാനെ (ലാവോസ്‌) അണ്ടർ 20 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക്‌ ഉശിരൻ ജയം. മംഗോളിയയെ 4–-1ന്‌ മുക്കി. മാൻഗ്ലെൻതാങ്‌ കിപെഗെൻ ഇരട്ടഗോൾ നേടിയപ്പോൾ കെൽവിൻ സിങ്‌ ടവോറെമും കൊരോ സിങ്‌ തിൻഗുജാമും ലക്ഷ്യം കണ്ടു. മംഗോളിയയുടെ ഗോൾ തെമുലെൻ ഉഗാൻബാത്‌ നേടി. ക്യാപ്‌റ്റൻ തോമസ്‌ ചെറിയാനും എബിൻദാസ്‌ യേശുദാസും ടീമിലെ മലയാളികളാണ്‌. നാളെ ഇറാനുമായാണ്‌ അടുത്ത മത്സരം. Read on deshabhimani.com

Related News