തുടരും റൺപോര്‌ ; ഇന്ന്‌ ഇന്ത്യയും ന്യൂസിലൻഡും വീണ്ടും ഏറ്റുമുട്ടുന്നു



ഓക്‌ലൻഡ്‌ ഏദെൻ പാർക്കിലെ ചെറുമൈതാനത്ത്‌ ഇന്നും സിക്‌സറുകൾ പെയ്യും. ബാറ്റ്‌സ്‌ൻമാരുടെ അരങ്ങായ ഏദെൻ പാർക്കിൽ ഇന്ന്‌ ഇന്ത്യയും ന്യൂസിലൻഡും വീണ്ടും ഏറ്റുമുട്ടുന്നു. ട്വന്റി–-20 പരമ്പരയിലെ രണ്ടാം കളി. അഞ്ചുമത്സര പരമ്പരയിൽ ആദ്യകളി ജയിച്ച്‌ ഇന്ത്യ മുന്നിട്ടുനിൽക്കുന്നു. ഏദെൻ പാർക്കിൽ ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാരും കിവി ബാറ്റ്‌സ്‌മാൻമാരും തമ്മിലായിരുന്നു ആദ്യ കളിയിൽ പോര്‌. കിവികളുടെ 204ന്‌ അതേ നാണയത്തിൽ മറുപടി. സാഹചര്യവുമായി പെട്ടെന്ന്‌ ഇണങ്ങിച്ചേരാനായി വിരാട്‌ കോഹ്‌ലിക്കും കൂട്ടർക്കും. സമ്മർദമില്ലാതെ ബാറ്റ്‌ വീശി. ഓപ്പണർ ലോകേഷ്‌ രാഹുലിന്റെയും നാലാം നമ്പർതാരം ശ്രേയസ്‌ അയ്യരുടെയും ബാറ്റിങ്‌ മികവാണ്‌ ഇന്ത്യയുടെ പ്രതീക്ഷ. ഏദെൻ പാർക്കിലെ ചെറു ബൗണ്ടറികൾ ലക്ഷ്യമാക്കി ഇവർ തൊടുത്ത ഷോട്ടുകൾക്ക്‌ ദിശ തെറ്റിയില്ല. ക്യാപ്‌റ്റൻ കോഹ്‌ലിയും ബാറ്റിൽ തിളങ്ങി. ബൗളർമാരിൽ പേസർ ജസ്‌പ്രീത്‌ ബുമ്രയായിരുന്നു ഹീറോ. മറ്റുള്ള ബൗളർമാർ ധാരാളം റൺ വഴങ്ങിയപ്പോൾ കൃത്യതകൊണ്ട്‌ കിവി ബാറ്റ്‌സ്‌മാൻമാരെ തളയ്‌ക്കാൻ ബുമ്രയ്‌ക്കു കഴിഞ്ഞു. ഒരു ഘട്ടത്തിൽ 220 വരെ എത്തുമെന്നു പ്രതീക്ഷിച്ച കിവി സ്‌കോറിനെ 204ൽ ഒതുക്കിയത്‌ ബുമ്രയുടെ മികവായിരുന്നു. പേസർമാരിൽ മുഹമ്മദ്‌ ഷമിക്കും ശർദുൾ താക്കൂറിനും കിവി ബാറ്റ്‌സ്‌മാൻമാരെ നിയന്ത്രിക്കാനായില്ല. ശർദുളിനു പകരം നവ്‌ദീപ്‌ സെയ്‌നി എത്തിയേക്കും. കിവീസ്‌ നിരയിൽ  മിച്ചെൽ സാന്റ്‌നെർക്കു പകരം ഡാരിൽ മിച്ചെൽ കളിക്കാൻ സാധ്യതയുണ്ട്‌. Read on deshabhimani.com

Related News