ഫൈനൽ കാണാതെ ഇന്ത്യൻ മടക്കം



ജോഹർ (മലേഷ്യ) മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ്‌ പരിശീലിപ്പിച്ച ഇന്ത്യൻ ജൂനിയർ ഹോക്കി ടീം സുൽത്താൻ ഓഫ്‌ ജോഹർ കപ്പ്‌ ജൂനിയർ ടൂർണമെന്റിൽ ഫൈനൽ കാണാതെ മടങ്ങി. അവസാനമത്സരത്തിൽ ന്യൂസിലൻഡിനോട്‌ സമനില പിണഞ്ഞത്‌ (3–-3) തിരിച്ചടിയായി.  ഓസ്‌ട്രേലിയ, ബ്രിട്ടൻ, ഇന്ത്യ ടീമുകൾക്ക്‌ 10 പോയിന്റാണ്‌. ഗോൾശരാശരിയിൽ ഇന്ത്യ മൂന്നാമതായി. Read on deshabhimani.com

Related News