ബ്രസീൽ വനിതകൾക്ക്‌ ജയം



പാരിസ്‌ വനിതാ ഒളിമ്പിക്‌സ്‌ ഫുട്‌ബോളിൽ ബ്രസീലിന്‌ ജയം. നൈജീരിയയെ ഒരു ഗോളിന്‌ തോൽപ്പിച്ചു. ഗാബി നൂനെസാണ്‌ വിജയഗോൾ കുറിച്ചത്‌. സൂപ്പർതാരം മാർത്തയാണ്‌ വഴിയൊരുക്കിയത്‌. ടൂർണമെന്റോടെ വിരമിക്കുകയാണ്‌ മുപ്പത്തെട്ടുകാരി. മറ്റു മത്സരങ്ങളിൽ ലോകചാമ്പ്യൻമാരായ സ്‌പെയ്‌ൻ 2–-1ന്‌ ജപ്പാനെ തോൽപ്പിച്ചു. അമേരിക്ക സാംബിയയെയും (3–-0) ഫ്രാൻസ്‌ കൊളംബിയയെയും (3–-2) ജർമനി ഓസ്‌ട്രേലിയയെയും (3–-0) കീഴടക്കി. Read on deshabhimani.com

Related News