മൂന്നും ജയിച്ച്‌ ഇന്ത്യ



പുതുച്ചേരി ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യൻ അണ്ടർ 19 ടീം തൂത്തുവാരി. മൂന്നാംമത്സരത്തിൽ ഏഴ്‌ റണ്ണിന്‌ ജയിച്ചു. സ്‌കോർ: ഇന്ത്യ 324/8, ഓസീസ്‌ 317/7. ആദ്യം ബാറ്റെടുത്ത ഇന്ത്യക്കായി ഓപ്പണർ രുദ്ര പട്ടേലും (77) ക്യാപ്‌റ്റൻ മുഹമ്മദ്‌ അമാനും (71) മികച്ച സ്‌കോർ നേടി. മറുപടിയിൽ ഓസീസ്‌ ശക്തമായ നിലയിലായിരുന്നു. ഒമ്പത്‌ ഓവർ ശേഷിക്കെ 241/2 സ്‌കോറിൽ വിജയപ്രതീക്ഷ ഉയർത്തി. ക്യാപ്‌റ്റൻ ഒളിവർ പീക്കും (111) സ്‌റ്റീവൻ ഹോഗനും (104) സെഞ്ചുറി നേടി. അവസാന ഓവറുകളിൽ സ്‌പിന്നർമാരായ ഹാർദികും (മൂന്ന്‌ വിക്കറ്റ്‌) കിരൻ കോർമലെയും (രണ്ട്‌ വിക്കറ്റ്‌) പിടിമുറുക്കിയതോടെ ഓസീസ്‌ തകർന്നു. Read on deshabhimani.com

Related News