ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റ് ; വേഗക്കാരെ ഇന്നറിയാം
ലഖ്നൗ ദേശീയ ജൂനിയർ (അണ്ടർ 17) സ്കൂൾ അത്‌ലറ്റിക് മീറ്റ് ഉത്തർപ്രദേശിലെ ലഖ്നൗ ഗുരു ഗോവിന്ദ് സിങ് സ്പോർട്സ് കോളേജിൽ തുടങ്ങി. ആദ്യദിനം ആൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തത്തിൽ ഉത്തരാഖണ്ഡിന്റെ തുഷാർ പൻവർ സ്വർണം നേടി. മീറ്റിലെ വേഗക്കാരെ ഇന്നറിയാം. ആൺകുട്ടികളുടെ 100 മീറ്ററിൽ കേരളത്തിന്റെ ജെ നിവേദ്കൃഷ്ണ ഫൈനലിലെത്തി. പെൺകുട്ടികളിൽ കേരളത്തിന് ആളില്ല. പെൺകുട്ടികളുടെ ഹൈജമ്പിൽ സി പി അഷ്മികയും കെ വി മിൻസാര പ്രസാദും ഫൈനലിൽ കടന്നു. പോൾവോൾട്ടിൽ ഇരുവിഭാഗങ്ങളിലും രണ്ടുപേർ വീതമുണ്ട്. അലൻ ബിനോയ്, മിലൻ സാബു, അമൽ ചിത്ര, സെഫാനിയ നിട്ടു എന്നിവർ മെഡൽ പ്രതീക്ഷയാണ്. മൂന്ന് കിലോ മീറ്റർ നടത്തത്തിൽ പി നിരഞ്‌ജനയും ദേവിന റോബിയും മെഡൽ തേടും. കേരളത്തിന് 58 അംഗ ടീമാണുള്ളത്. 31 ആൺകുട്ടികളും 27 പെൺകുട്ടികളും. Read on deshabhimani.com