സ്കൂൾ നീന്തലിൽ തീർഥുവിന് സ്വർണം
രാജ്കോട്ട് ദേശീയ സ്കൂൾ നീന്തലിൽ കേരളത്തിന് ഒരു സ്വർണംകൂടി. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ എം തീർഥു സാമദേവാണ് ഒന്നാമതെത്തിയത്. തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസ്എസ് വിദ്യാർഥിയാണ്. ഒരു വെള്ളിയും മൂന്ന് വെങ്കലംകൂടിയുണ്ട്. ഇതോടെ രണ്ട് സ്വർണമടക്കം ഒമ്പത് മെഡലായി. സീനിയർ ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ ബി എസ് ശിവാനന്ദ്, ജൂനിയറിൽ ആദിദേവ് പി പ്രദീപ് എന്നിവർ വെങ്കലം കരസ്ഥമാക്കി. സീനിയർ 400 മീറ്റർ ഫ്രീ സ്റ്റൈലിൽ സമ്പത്ത് കുമാർ യാദവ് വെള്ളിയും എസ് ശ്രാവൺ വെങ്കലവും നേടി. Read on deshabhimani.com