കോഹ്‌ലിക്ക്‌ 
പിഴ



മെൽബൺ> നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റിനിടെ ഓസ്‌ട്രേലിയൻ ഓപ്പണർ സാം കോൺസ്‌റ്റാസിനെ ചുമലുകൊണ്ട്‌ ഇടിച്ചതിന്‌ ഇന്ത്യൻ താരം വിരാട്‌ കോഹ്‌ലിക്ക്‌ പിഴശിക്ഷ. മത്സരത്തുകയുടെ 20 ശതമാനം പിഴയൊടുക്കണം. ഒരു ഡിമെറിറ്റ്‌ പോയിന്റും കിട്ടി. കളിയുടെ പത്താം ഓവറിലായിരുന്നു സംഭവം. എന്നാൽ കോഹ്-ലി മനപൂർവം തട്ടിയതല്ലെന്നായിരുന്നു മത്സരശേഷം കോൺസ്റ്റാസിന്റെ പ്രതികരണം. Read on deshabhimani.com

Related News