ജോഷിത ഇന്ത്യൻ അണ്ടർ 19 ടീമിൽ
പുണെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ത്രിരാഷ്‌ട്ര കപ്പിനുള്ള ഇന്ത്യൻ എ ടീമിൽ മലയാളിതാരം വി ജെ ജോഷിത ഇടംപിടിച്ചു. ഇന്ത്യ ബി, ദക്ഷിണാഫ്രിക്ക ടീമുകളും ഉൾപ്പെട്ടതാണ് ത്രിരാഷ്‌ട്ര കപ്പ്. പുണെയിൽ ഡിസംബർ മൂന്നുമുതൽ 12 വരെയാണ് മത്സരങ്ങൾ. പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഒരുക്കമാണ് ഇന്ത്യക്ക് ഈ ടൂർണമെന്റ്. പതിനെട്ടുകാരിയായ ജോഷിത ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യൻ സി ടീമിന്റെയും ഭാഗമായിരുന്നു. കേരളത്തിന്റെ അണ്ടർ 19 ടീം ക്യാപ്‌റ്റനാണ് വയനാട്ടുകാരി. Read on deshabhimani.com