ഏഷ്യാ കപ്പ് ജൂനിയർ പുരുഷ ഹോക്കി ; തായ്ലൻഡിനെ തകർത്ത് ഇന്ത്യ
മസ്കറ്റ് ഏഷ്യാ കപ്പ് ജൂനിയർ പുരുഷ ഹോക്കിയിലെ ആദ്യകളിയിൽ ഗോളൊഴുക്കി ഇന്ത്യ. തായ്ലൻഡിനെ 11 ഗോളിന് തരിപ്പണമാക്കി. അരൈജീത് സിങ് ഹുണ്ടൽ, ഗുർജോത് സിങ്, സൗരഭ് ആനന്ദ് കുശ്വാഹ എന്നിവർ ഇരട്ടഗോളുമായി തിളങ്ങി. അർഷ്ദീപ് സിങ്, ശാർദ നന്ദ് തിവാരി, ദിൽരാജ് സിങ്, രോഹിത്, മുകേഷ് തോപ്പോ എന്നിവരും ലക്ഷ്യം കണ്ടു. മലയാളിയും ഇന്ത്യൻ മുൻ ഗോൾകീപ്പറുമായ പി ആർ ശ്രീജേഷാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ. ഇന്ന് ജപ്പാനുമായാണ് അടുത്ത മത്സരം. Read on deshabhimani.com