ചരിത്രംകുറിച്ച് അഫ്‌ഗാൻ ; എമേർജിങ് ട്വന്റി20 ഏഷ്യാ കപ്പ് ചാമ്പ്യൻമാർ
അൽ അമാറത് എമേർജിങ് ട്വന്റി20 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ അഫ്‌ഗാനിസ്ഥാൻ ആദ്യമായി ചാമ്പ്യൻമാർ. ഫൈനലിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു.ആദ്യം ബാറ്റ് ചെയ്‌ത ലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 133 റണ്ണാണ് നേടിയത്. അഫ്‌ഗാൻ 11 പന്ത് ശേഷിക്കെ ജയം നേടി. 55 പന്തിൽ 55 റണ്ണെടുത്ത സെദീഖുള്ള അതാലും 27 പന്തിൽ 33 റണ്ണെടുത്ത കരീം ജാനതുമാണ് ജയം എളുപ്പമാക്കിയത്. അതാലാണ് ടൂർണമെന്റിലെ താരം. 368 റണ്ണാണ് ആകെ നേടിയത്. ലങ്കയ്‌ക്കായി 47 പന്തിൽ 64 റണ്ണുമായി പുറത്താകാതെനിന്ന സഹൻ അരചിഗെ മാത്രമാണ് പൊരുതിയത്. അഫ്‌ഗാനുവേണ്ടി ബിലാൽ സമി മൂന്ന് വിക്കറ്റെടുത്തു. ഇന്ത്യയെ തോൽപ്പിച്ചായിരുന്നു അഫ്‌ഗാന്റെ ഫൈനൽ പ്രവേശം. ലങ്ക സെമിയിൽ പാകിസ്ഥാനെ തോൽപ്പിച്ചു. Read on deshabhimani.com