ഫിഫ മികച്ച താരം: റൊണാൾഡോ ഇല്ല



സൂറിച്ച്‌ ഫിഫയുടെ ഈ വർഷത്തെ മികച്ച പുരുഷതാരത്തിനുള്ള പട്ടികയിൽ ഇടംപിടിച്ച്‌ 11 പേർ. നിലവിലെ ജേതാവ്‌ ലയണൽ മെസി, ബാലൻ ഡി ഓർ ജേതാവ്‌ റോഡ്രി, വിനീഷ്യസ്‌ ജൂനിയർ, എർലിങ്‌ ഹാലണ്ട്‌ തുടങ്ങിയ താരങ്ങൾ പട്ടികയിലുണ്ട്‌. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടംപിടിച്ചില്ല. വനിതകളിൽ അയ്‌താന ബൊൻമാറ്റി, ലൂസി ബ്രൗൺസ്‌ എന്നീ പ്രമുഖ താരങ്ങളെല്ലാമുണ്ട്‌. പരിശീലകർ, ടീം ക്യപ്‌റ്റൻമാർ, തെരഞ്ഞെടുക്കുന്ന കായിക മാധ്യമപ്രവർത്തകർ, ആരാധകർ എന്നിവർ വോട്ടെടുപ്പിലൂടെയാണ്‌ പുരസ്‌കാര ജേതാവിനെ കണ്ടെത്തുക. എന്നാണ്‌ പ്രഖ്യാപനമെന്ന്‌ ഫിഫ വ്യക്തമാക്കിയിട്ടില്ല. Read on deshabhimani.com

Related News