അർജന്റീന ക്വാർട്ടറിൽ ; സ്പെയ്നിനെ ഈജിപ്ത് വീഴ്ത്തി

സ്പെയ്നിനെതിരായ വിജയമാഘോഷിക്കുന്ന ഈജിപ്ത് താരങ്ങൾ image credit efa facebook


പാരിസ്‌ ആദ്യമത്സരത്തിലെ അപ്രതീക്ഷിത തോൽവിക്കുശേഷം തുടർച്ചയായ രണ്ടു ജയത്തോടെ അർജന്റീന ഒളിമ്പിക്‌ ഫുട്‌ബോളിൽ ക്വാർട്ടറിലേക്ക്‌ മുന്നേറി. പൊരുതിക്കളിച്ച ഉക്രയ്‌നെ രണ്ട്‌ ഗോളിനാണ്‌ കീഴടക്കിയത്‌. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം 47–-ാംമിനിറ്റിൽ തിയാഗോ അൽമാഡയും പരിക്കുസമയത്ത്‌ ക്ലോഡിയോ എച്ചവറിയുമാണ്‌ ലോകചാമ്പ്യൻമാർക്കായി വലകുലുക്കിയത്‌. ഏഷ്യൻ കരുത്തരായ ഇറാഖിനെ എതിരില്ലാത്ത മൂന്ന്‌ ഗോളിന്‌ തകർത്ത്‌ മൊറോക്കോ ബി ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ്‌ സിയിൽ യൂറോ ചാമ്പ്യൻമാരായ സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട്‌ ഗോളിന്‌ തകർത്ത്‌ ഈജിപ്‌ത്‌ ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി ക്വാർട്ടറിലെത്തി. തോറ്റെങ്കിലും ഈജിപ്‌തിന്‌ പിന്നിൽ രണ്ടാമതായി സ്‌പെയ്‌നും ക്വാർട്ടറിലെത്തി. ഇബ്രാഹിം അദെലിന്റെ ഇരട്ടഗോളിലാണ്‌ ഈജിപ്‌ത്‌ ജയിച്ചത്‌. സ്‌പെയ്‌നിന്റെ ആശ്വാസഗോൾ സാമുവൽ ഒമ്‌റോദിയൻ നേടി.   Read on deshabhimani.com

Related News