കലാഫിയോരി അഴ്‌സണലിൽ

image credit Arsenal facebook


ലണ്ടൻ യൂറോ കപ്പ്‌ ഫുട്‌ബോളിൽ ഇറ്റലിക്കായി തകർപ്പൻ കളി പുറത്തെടുത്ത പ്രതിരോധക്കാരൻ റികാർഡോ കലാഫിയോരി അഴ്‌സണലിൽ. ബോളോഞ്ഞയിൽനിന്നാണ്‌ ഇരുപത്തിരണ്ടുകാരന്റെ വരവ്‌. അഞ്ചു വർഷത്തേക്ക്‌ 451 കോടി രൂപയാണ്‌ പ്രതിഫലം. ഇതിനിടെ മധ്യനിരക്കാരൻ എമിലി സ്‌മിത്ത്‌ റൊവെയെ ഫുൾഹാമിന്‌ കൈമാറാൻ അഴ്‌സണൽ തീരുമാനിച്ചു. Read on deshabhimani.com

Related News