കുതിരവേഗത്തിൽ നിദ അൻജും



കൊച്ചി ഇന്റർനാഷണൽ എക്യുസ്ട്രിയൻ ഫെഡറേഷൻ (എഫ്ഇഐ) സംഘടിപ്പിച്ച ദീർഘദൂര കുതിരയോട്ടത്തിലെ സീനിയർ വിഭാഗം മത്സരം വിജയകരമായി പൂർത്തിയാക്കുന്ന പ്രായംകുറഞ്ഞ താരമായി നിദ അൻജും ചേലാട്ട്. ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന മത്സരത്തിൽ 17–-ാംസ്ഥാനമാണ്‌. 160 കിലോമീറ്റർ ദൂരം പത്തുമണിക്കൂർ 23 മിനിറ്റിലാണ് ഇരുപത്തിരണ്ടുകാരി പൂർത്തിയാക്കിയത്. 12 വയസ്സുള്ള പെട്ര ഡെൽ റേയെന്ന പെൺകുതിരപ്പുറത്താണ്‌ നേട്ടം. നാൽപ്പതു രാജ്യങ്ങളിൽനിന്നുള്ള 118 കുതിരയോട്ടക്കാർ അണിനിരന്നു. മത്സരത്തിൽ 73 കുതിരകൾ പുറത്തായി. 45 എണ്ണം നിശ്ചിതദൂരം പൂർത്തിയാക്കി. കുട്ടിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം ദുബായിൽ എത്തിയതുമുതലാണ് കുതിരകളോട് പ്രിയം തുടങ്ങിയത്. ഇപ്പോൾ സ്‌പെയിനിൽ മാനേജ്‌മെന്റിലും ഇന്റർനാഷണൽ ഡെവലപ്‌മെന്റിലും മാസ്‌റ്റേഴ്‌സ് പഠനത്തിലാണ്‌. റീജൻസി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്‌ടറും മലപ്പുറം തിരൂർ സ്വദേശിയുമായ ഡോ. അൻവർ അമീൻ ചേലാട്ടിന്റെയും മിന്നത് അൻവർ അമീനിന്റെയും മകളാണ്‌. Read on deshabhimani.com

Related News