ഇടിക്കൂട്ടിൽ നിഖാത് ; ജയത്തോടെ തുടങ്ങി ഇന്ത്യ

image credit Nikhat Zareen facebook


പാരിസ്‌ ഇടിക്കൂട്ടിൽ ജയത്തോടെ തുടങ്ങി ഇന്ത്യ. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ ലോകചാമ്പ്യൻ നിഖാത്‌ സറീനും 54 കിലോഗ്രാമിൽ പ്രീതി പവാറും പ്രീക്വാർട്ടറിലെത്തി. ജർമനിയുടെ മാക്‌സി കരീന ക്ലൊറ്റ്‌സെറിനെയാണ്‌ നിഖാത്‌ ഇടിച്ചിട്ടത്‌ (5–-0). ഒന്നാംസീഡും 52 കിലോഗ്രാം വിഭാഗത്തിലെ ലോകചാമ്പ്യനുമായിരുന്ന ചൈനയുടെ വു സുവാണ്‌ അടുത്ത റൗണ്ടിൽ എതിരാളി. വിയറ്റ്‌നാമിന്റെ വോ തി കിം അന്നിനെ തുരത്തിയാണ്‌ മുന്നേറ്റം (5–-0). ആദ്യ ഒളിമ്പിക്‌സിന്‌ എത്തിയ പ്രീതി തുടക്കം പതറി. ആദ്യറൗണ്ടിൽ എതിരാളിയുടെ മിന്നൽ നീക്കത്തിൽ പകച്ചുപോയ ഇരുപതുകാരി പിന്നീട്‌ തിരിച്ചെത്തി. കരുത്തുറ്റ പ്രഹരവുമായി അന്നിനെ വീഴ്‌ത്തി. രണ്ടാംസീഡും ലോകചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവുമായ കൊളംബിയയുടെ മാഴ്‌സെല യെനി അറിയാസാണ്‌ പ്രീക്വാർട്ടറിലെ എതിരാളി. Read on deshabhimani.com

Related News