അന്പില്‍ വന്പില്ല



പാരിസ്‌. അമ്പെയ്‌ത്തിൽ ഒരിക്കൽക്കൂടി ഇന്ത്യ ഒഴിഞ്ഞ കൂടയുമായി മടങ്ങി. ഇക്കുറി മെഡലിന്റെ അരികുവരെ എത്തിയെങ്കിലും സ്വപ്‌നം പൂർത്തിയാക്കാനായില്ല. വനിതാ സിംഗിൾസിൽ ദീപികകുമാരി കൈയിൽ കിട്ടിയ മത്സരം കളഞ്ഞുകുളിച്ചു. ക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ നാം സു ഹ്യോ 6–-4ന്‌  ദീപികയെ വീഴ്‌ത്തി. ആദ്യ മൂന്നുസെറ്റിൽ 2–-1ന്‌ മുന്നിട്ടുനിന്നശേഷമാണ്‌ മത്സരം കൈവിട്ടത്‌. നാലാംസെറ്റിൽ ആദ്യശ്രമം പത്തു പോയിന്റിൽ എത്തിച്ചെങ്കിലും രണ്ടാമത്തേത്‌ പാളി. ഏഴ്‌ പോയിന്റിലാണ്‌ അമ്പ്‌ തറച്ചത്‌. 29–-27ന്‌ കൊറിയക്കാരി സെറ്റ്‌ നേടി. നിർണായകമായ അഞ്ചാംസെറ്റിൽ ദീപികയ്‌ക്ക്‌ ഒരിക്കലും പത്തിലേക്ക്‌ തൊടുക്കാനായില്ല. മുപ്പതുകാരി 27–-29ന്‌ സെറ്റും മത്സരവും കൈവിട്ടു. നേരത്തേ ജർമനിയുടെ മിഷേൽ ക്രോപനെ  6–-4ന്‌ മറികടന്നാണ്‌  ക്വാർട്ടറിലേക്ക്‌ മുന്നേറിയത്‌. മറ്റൊരു ഇന്ത്യൻ താരം ഭജൻ കൗർ പ്രീക്വാർട്ടറിൽ വീണു. ഇന്തോനേഷ്യയുടെ ദിയാനന്ദ ചൊയ്‌റുനിസയോട്‌ 6–-5നായിരുന്നു തോൽവി. അവസാന രണ്ടുസെറ്റ്‌ തകർപ്പൻ പ്രകടനത്തിലൂടെ സ്വന്തമാക്കി ഭജൻ പ്രതീക്ഷ നൽകിയതാണ്‌. ഷൂട്ട്‌ ഓഫിൽ പത്തൊമ്പതുകാരിയുടെ അമ്പ്‌ എട്ടിൽ തറച്ചപ്പോൾ എതിരാളി ഒമ്പതിലേക്ക്‌ തൊടുത്ത്‌ മുന്നേറി. Read on deshabhimani.com

Related News