വെങ്കലം സ്വർണമാകും: മാനുവൽ ഫെഡ്രിക്‌സ്‌



കണ്ണൂർ ഹോക്കിയിൽ ഇന്ത്യ സ്വർണമണിയുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ്‌ ഒളിമ്പിക്‌സ്‌ മെഡൽ നേടിയ ആദ്യ മലയാളി മാനുവൽ ഫെഡ്രിക്‌സ്‌. ‘ഗോളി പി ആർ ശ്രീജേഷിന്റെ വിടവാങ്ങൽ അവിസ്‌മരണീയമാക്കാൻ സ്വർണംതന്നെ വേണം. അതിനായി ഇന്ത്യൻ ടീം പൊരുതുമെന്ന്‌ ഉറപ്പാണ്‌. സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ടെസ്‌റ്റുകളിൽ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ്‌ പാരിസിൽ ഇന്ത്യ ഇറങ്ങുന്നത്‌. പരിചയസമ്പത്തും യുവത്വവും ഒത്തിണങ്ങിയ ടീമാണ്‌.  ഓസ്‌ട്രേലിയയും ബൽജിയവുമായിരിക്കും വെല്ലുവിളി ഉയർത്തുക. കഴിഞ്ഞ ഒളിമ്പിക്‌സിലെ വെങ്കല നേട്ടം ഇത്തവണ സ്വർണപ്പതക്കമായി മാറും. ഇന്ത്യക്ക്‌ സ്വർണം ലഭിച്ചിട്ട്‌ 44 വർഷമായെന്ന്‌ എഴുപത്തെട്ടുകാരനായ  ഒളിമ്പിക്‌ മെഡൽ ജേതാവ്‌ പറഞ്ഞു. 1972ലെ- മ്യൂ-ണി-ക്-- ഒളിമ്പിക്--സിൽ- ഹോക്കിയിൽ വെങ്കലമെഡൽ നേടിയ ടീമിലെ ഗോളിയായിരുന്നു. 21–-ാം വ-യസ്സിലാണ്‌--- മെ-ഡ-ല-ണി-ഞ്ഞത്‌. 21 രാജ്യാന്തര മത്സരങ്ങളിൽ -ഇ-ന്ത്യ-യു-ടെ- ഗോൾ-വ-ല-യം -കാ-ത്തു.- 1973ൽ- ഡച്ച്‌-- ലോ-ക-ക-പ്പിൽ- വെ-ള്ളി-യും- അർ-ജന്റീ-ന- ലോ-ക-ക-പ്പിൽ- നാ-ലാം-സ്ഥാ-ന-വും- ക-ര-സ്ഥ-മാ-ക്കി-യ- ഇ-ന്ത്യ-ൻ ടീ-മി-ൽ- അം-ഗമായി-രു-ന്നു.- രാജ്യത്തെ ഏറ്റവും വലിയ പുസ്‌കാരമായ ‘ധ്യാൻചന്ദ്‌’ അവാർഡ്‌ ജേതാവാണ്‌. കണ്ണൂർ ബർണശേരി സ്വദേശിയായ ഒളിമ്പ്യന്‌ ഒന്നാം പിണറായി സർക്കാർ പയ്യാമ്പലത്ത്‌ സ്ഥലമെടുത്ത്‌ 40 ലക്ഷം രൂപയ്‌ക്ക്‌ വീട്‌ നിർമിച്ചുനൽകിയിരുന്നു. Read on deshabhimani.com

Related News