ബ്രേക്കിങ്‌ 
അരങ്ങേറി ; വനിതകളുടെ വിഭാഗത്തിൽ നെതർലൻഡ്‌സിന്റെ ഇന്ത്യാ ദേവി സർദ്‌ജോ അഭയാർഥി ടീമിലെ മനിസ തലാഷിനെ പരാജയപ്പെടുത്തി



പാരിസ്‌ പുതിയ മത്സരയിനമായ ‘ബ്രേക്കിങ്‌’ പാരിസ്‌ ഒളിമ്പിക്‌സിൽ അരങ്ങേറി. വനിതകളുടെ വിഭാഗത്തിൽ നടന്ന ആദ്യമത്സരത്തിൽ നെതർലൻഡ്‌സിന്റെ ഇന്ത്യാ ദേവി സർദ്‌ജോ അഭയാർഥി ടീമിലെ മനിസ തലാഷിനെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക്‌ മുന്നേറി. പുരുഷന്മാരുടെ മത്സരം ഇന്ന്‌ നടക്കും. ബ്രേക്‌ഡാൻസിങ്‌ എന്നറിയപ്പെടുന്ന ബ്രേക്കിങ്‌, 1970-കളുടെ അവസാനത്തിൽ ന്യൂയോർക്ക് സിറ്റിയിലെ സൗത്ത് ബ്രോങ്ക്‌സിൽ ഉത്ഭവിച്ച തെരുവുനൃത്തത്തിന്റെ ചലനാത്മകശൈലിയാണ്. 2018ൽ ബ്യൂണസ്‌ ഐറിസിൽ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസിൽ ബ്രേക്കിങ്‌ ഉൾപ്പെടുത്തിയിരുന്നു. Read on deshabhimani.com

Related News