പാരിസ്‌ ഒളിമ്പിക്‌സ്‌ ; ഡച്ചിന്‌ ഹോക്കി കിരീടം



പാരിസ്‌ പാരിസ്‌ ഒളിമ്പിക്‌സ്‌ പുരുഷ ഹോക്കിയിൽ നെതർലൻഡ്‌സിന്‌ സ്വർണം. ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരിൽ ജർമനിയെ 3–-1ന്‌ തോൽപ്പിച്ചാണ്‌ കിരീടം. ഷൂട്ടൗട്ടിൽ ജർമനിയുടെ ആദ്യ മൂന്ന്‌ ശ്രമവും തടുത്ത ഗോൾ കീപ്പർ പ്രിമിൻ ബ്ലാക്കാണ്‌ ഡച്ചുകാരുടെ വിജയശിൽപ്പി. നിശ്‌ചിതസമയത്ത്‌ 1–-1 സമനിലയിൽ അവസാനിച്ചതോടെയാണ്‌ മത്സരം ഷൂട്ടൗട്ടിലേക്ക്‌ നീണ്ടത്‌. ജർമനിയുടെ മൂന്ന്‌ ശ്രമങ്ങൾ ഡച്ച്‌ ഗോളി തടഞ്ഞു. ഡച്ചുകാരുടെ ആദ്യ രണ്ട്‌ ശ്രമങ്ങൾ ജർമൻ ഗോളി ജീൻപോൾ ഡാൻബർഗും പ്രതിരോധിച്ചു. സ്‌പെയ്‌നിനെ 2–-1ന്‌ തോൽപ്പിച്ച്‌ ഇന്ത്യ വെങ്കല മെഡൽ നേടിയിരുന്നു. Read on deshabhimani.com

Related News