മെഡലിലേക്ക് ഒരേറിന്റെ ദൂരം; നീരജ്‌ ചോപ്ര ഫൈനലിൽ



പാരിസ്‌ > പാരിസ് ഒളിമ്പിക്സ് പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. ഫൈനലിനു യോഗ്യത നേടാൻ 84 മീറ്ററാണ് വേണ്ടിയിരുന്നത്. സീസണിലെ നീരജിന്റെ ഏറ്റവും മികച്ച ദൂരം കൂടിയാണിത്. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ചോപ്രയുടെ ഫെെനൽ പ്രവേശനം. ആദ്യത്തെ ത്രോയിൽ തന്നെ ഇന്ത്യൻ താരം ഫെെനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. അതേ സമയം മറ്റൊരി ഇന്ത്യൻ താരമായ കിഷോർ ജെനയ്ക്ക് ഫെെനലിലേക്ക് ടിക്കെറ്റെടുക്കാൻ സാധിച്ചില്ല. ഗ്രൂപ്പ് ബിയിൽ മത്സരിച്ച കിഷോറിന് ജാവലിൻ 80.73 മീറ്റർ എറിയാനെ സാധിച്ചുള്ളൂ.   Read on deshabhimani.com

Related News