സമരവീഥിയിൽ നിന്ന് ലോകവേദിയിലേക്ക്; വിനേഷ് ഫോഗട്ട് ഫൈനലിൽ
പാരിസ് > ജന്തർമന്തിറിലെ സമരവീഥിയിൽ നിന്ന് ഒളിമ്പിക്‌സ് ഫൈനലിലേക്ക് മുന്നേറി വിനേഷ് ഫോഗട്ട്. പാരിസ് ഒളിമ്പിക്‌സിലെ വനിതകളുടെ 50 കിലോഗ്രാം ഗുസ്‌തിയുടെ ഫൈനലിലാണ് വിനേഷ് പ്രവേശിച്ചിരിക്കുന്നത്. സെമിഫൈനലിൽ ക്യൂബയുടെ യുസ്‌നേയ്‌ലിസ് ഗുസ്‌മാനെ എതിരില്ലാത്ത അഞ്ച് പോയിന്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യൻ താരത്തിന്റെ ഫൈനൽ പ്രവേശനം. ഗുസ്‌തി താരങ്ങളുടെ സമരത്തിൽ സജീവമായിരുന്നു വിനേഷ് ഫോഗട്ട്. ഉക്രെയ്‌ന്റെ ഒക്‌സാന ലിവാച്ചിനെ തോൽപ്പിച്ചായിരുന്നു വിനേഷിന്റെ സെമി പ്രവേശനം. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ യു സുസാകിയെ തോൽപ്പിച്ചായിരുന്നു ഇന്ത്യൻ താരം ക്വാർട്ടറിൽ എത്തിയത്. കഴിഞ്ഞ തവണ ടോക്യോയിൽ നടന്ന ഗെയിംസിൽ 53 കിലോയിലാണ് വിനേഷ് മത്സരിച്ചത്. അന്ന് ക്വാർട്ടറിൽ തോറ്റ് മടങ്ങാനായിരുന്നു താരത്തിന്റെ വിധി. ഫെെനലിൽ പ്രവേശിച്ചതോടെ ഒളിമ്പിക്സ് ഗുസ്തി ഫെെനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിനേഷ് ഫോഗട്ട് മാറി. ബുധനാഴ്ച രാത്രി 11.23 നാണ് Read on deshabhimani.com