ഒളിമ്പിക്‌സ്‌ ; ഇന്ത്യൻ ടീം 
പരിശീലനം തുടങ്ങി

24 വർഷം മുമ്പ് ജി വി രാജ സ്--പോർട്സ് സ്--കൂളിൽനിന്ന് ആദ്യമായി അണിഞ്ഞ ജേഴ്സിയും (വലത്ത്) പാരിസിൽ അണിയുന്ന ഇന്ത്യൻ ജേഴ്സിയുമായി മലയാളി ഗോളി പി ആർ ശ്രീജേഷ് ഒളിമ്പിക് ഗ്രാമത്തിൽ


പാരിസ്‌ നാലുപതിറ്റാണ്ടിനുശേഷം ഒളിമ്പിക്‌സ്‌ സ്വർണം ലക്ഷ്യമിട്ട്‌ പുരുഷ ഹോക്കി ടീം പാരിസിൽ പരിശീലനം തുടങ്ങി. ഒളിമ്പിക്‌സിനുശേഷം വിരമിക്കുമെന്നറിയിച്ച മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷാണ്‌ ശ്രദ്ധാകേന്ദ്രം. പകരക്കാരൻ ഗോളി കൃഷൻ പഥകിനൊപ്പം ഏറെനേരം ചെലവഴിച്ചു. എട്ട്‌ സ്വർണവും ഒരു വെള്ളിയും മൂന്ന്‌ വെങ്കലവുമാണ്‌ ഇതുവരെയുള്ള സമ്പാദ്യം. കഴിഞ്ഞതവണ ടോക്യോയിൽ വെങ്കലമായിരുന്നു. 41 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഹോക്കിയിലെ മെഡൽ. ഈ ഒളിമ്പിക്‌സ്‌ ശ്രീജേഷിന്‌ സമർപ്പിക്കുകയാണെന്ന്‌ ക്യാപ്‌റ്റൻ ഹർമൻ പ്രീത്‌ സിങ് പ്രഖ്യാപിച്ചിട്ടുണ്ട്‌. 27ന്‌ ന്യൂസിലൻഡുമായാണ്‌ ആദ്യകളി. 12 ടീമുകൾ രണ്ടു ഗ്രൂപ്പിലായി ഏറ്റുമുട്ടുന്നു. ഇന്ത്യയുടെ ഗ്രൂപ്പിൽ ബൽജിയം, ഓസ്‌ട്രേലിയ, അർജന്റീന, ന്യൂസിലൻഡ്‌, അയർലൻഡ്‌ ടീമുകളാണ്. ഒരു ഗ്രൂപ്പിൽനിന്ന്‌ നാലു ടീമുകൾ ക്വാർട്ടറിലെത്തും. Read on deshabhimani.com

Related News