പൊൻ ജാവലിൻ ; ഇന്ത്യക്ക്‌ മൂന്നാംസ്വർണം



പാരിസ്‌ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക്‌ മൂന്നാംസ്വർണം. പുരുഷ ജാവലിൻ ത്രോ എഫ്‌64ൽ സുമിത്‌ ആന്റിലിനാണ്‌ സ്വർണം. കിരീടം നിലനിർത്തുന്ന ആദ്യ ഇന്ത്യൻ താരമാണ്‌ സുമിത്‌. പാരാലിമ്പിക്‌സ്‌ റെക്കോഡോടെയാണ്‌ നേട്ടം. 70.59 മീറ്ററാണ്‌ എറിഞ്ഞത്‌. മൂന്ന്‌ സ്വർണവും അഞ്ച്‌ വെള്ളിയും ഏഴ്‌ വെങ്കലവുമുൾപ്പെടെ 15 മെഡലുകളുമായി 16–-ാംസ്ഥാനത്താണ്‌ ഇന്ത്യ. 45 സ്വർണവുമായി ചൈനയാണ്‌ മുന്നിൽ. ആകെ 94 മെഡലാണ്‌ ചൈനയ്‌ക്ക്‌. ജാവലിനിൽ ലോക റെക്കോഡുകാരനാണ്‌ സുമിത്‌. ടോക്യോയിൽ 68.55 മീറ്റർ എറിഞ്ഞായിരുന്നു നേട്ടം. 73.29 മീറ്ററിലാണ്‌ ലോക റെക്കോഡ്‌. ലോക ചാമ്പ്യൻകൂടിയാണ്‌ ഹരിയാനക്കാരൻ. വനിതാ സ്‌പ്രിന്റർ പ്രീതി പാൽ പാരിസിൽ ഇരട്ടമെഡൽ നേടി. 100ലും 200ലും വെങ്കലമാണ്‌ പ്രീതി നേടിയത്‌. Read on deshabhimani.com

Related News