പാരാലിമ്പിക്‌സ്‌ ; ധരംബീറിന്‌ 
സ്വർണം



പാരിസ്‌ പാരാലിമ്പിക്‌സ്‌ ക്ലബ്‌ ത്രോയിൽ ധരംബീർ ഏഷ്യൻ റെക്കോഡോടെ സ്വർണമണിഞ്ഞു. പ്രണവ്‌ സൂർമയിലൂടെ ഈയിനത്തിൽ വെള്ളിയും ഇന്ത്യ സ്വന്തമാക്കി. മേളയിൽ അഞ്ചാംസ്വർണമായി ഇന്ത്യക്ക്‌. ഒമ്പത്‌ വെള്ളിയും പത്ത്‌ വെങ്കലവും ഉൾപ്പെടെ 24 മെഡലുകളായി ഇന്ത്യക്ക്‌. 13–-ാംസ്ഥാനം. ഒന്നാമതുള്ള ചൈനയ്‌ക്ക്‌ 64 സ്വർണമായി. ക്ലബ്‌ ത്രോ എഫ്‌ 51 വിഭാഗത്തിലാണ്‌ നേട്ടം. അഞ്ചാംശ്രമത്തിൽ 34.92 മീറ്റർ എറിഞ്ഞ്‌ മുപ്പത്തഞ്ചുകാരൻ ഒന്നാമതെത്തി. ആദ്യ നാല്‌ ശ്രമങ്ങളും ഫൗളായിരുന്നു. പ്രണവ്‌ 34.59 മീറ്റർ എറിഞ്ഞാണ്‌ വെള്ളി നേടിയത്‌. വനിതകളുടെ 100 മീറ്റർ ടി12 വിഭാഗത്തിൽ സിമ്രാൻ ഫൈനലിലേക്ക്‌ മുന്നേറി. സെമിയിൽ 12.33 സെക്കൻഡ്‌ സമയത്തോടെ രണ്ടാംസ്ഥാനക്കാരിയായാണ്‌ മുന്നേറ്റം. അമ്പെയ്‌ത്തിൽ ഹർവിന്ദറിലൂടെ ഇന്ത്യ മറ്റൊരു മെഡൽ സ്വപ്‌നം കാണുന്നു. മിക്‌സഡ്‌ ടീം ഇനത്തിൽ ഹർവിന്ദർ സിങ്ങും പൂജ ജത്യാനും സെമിയിലേക്ക്‌ മുന്നേറി. Read on deshabhimani.com

Related News