പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ സ്വർണക്കുതിപ്പ്‌ ; പ്രവീണിന്‌ 
സ്വർണം



പാരിസ്‌ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ സ്വർണക്കുതിപ്പ്‌. ഹൈജമ്പ്‌ താരം പ്രവീൺ കുമാറിലൂടെ ആറാം സ്വർണവും മേളയിൽ ഇന്ത്യ സ്വന്തമാക്കി. ടി 64 വിഭാഗത്തിലായിരുന്നു നേട്ടം. ഇതോടെ ആകെ 26 മെഡലുകളായി ഇന്ത്യക്ക്‌. ആറ്‌ സ്വർണവും ഒമ്പത്‌ വെള്ളിയും 11 വെങ്കലവും. ഏഷ്യൻ റെക്കോഡോടെയാണ്‌ പ്രവീൺ ഒന്നാമതെത്തിയത്‌. 2.08 മീറ്റർ ചാടി. പാരിസ്‌ മേളയിൽ ഹൈജമ്പ്‌ ഇനത്തിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ്‌. ടി 63 വിഭാഗത്തിൽ ശരത്‌കുമാർ വെള്ളിയും മാരിയപ്പൻ തങ്കവേലു വെള്ളിയും സ്വന്തമാക്കിയിരുന്നു. ജൂഡോയിൽ കപിൽ പാർമർ വെങ്കലം നേടി. ബ്രസീലിന്റെ എലിയട്ടൺ ഡി ഒളിവേരെയെ കീഴടക്കി. പാരാലിമ്പിക്‌സിൽ ആദ്യമായാണ്‌ ഇന്ത്യ ജൂഡോയിൽ മെഡൽ നേടുന്നത്‌. 14–-ാം സ്ഥാനത്താണ്‌ ഇന്ത്യ. 74 സ്വർണവുമായി ചൈന ഒന്നാമത്‌ തുടർന്നു. Read on deshabhimani.com

Related News