പ്രൊ കബഡി ലീഗ്‌ ഇന്നുമുതൽ

image credit www.prokabaddi.com


ഹൈദരാബാദ്‌ പ്രൊ കബഡി ലീഗിന്റെ 11–-ാം സീസണിന്‌ ഇന്ന്‌ ഹൈദരാബാദിൽ തുടക്കം. ആകെ 12 ടീമുകളാണ്‌. മൂന്നുഘട്ടങ്ങളിലായി മൂന്ന്‌ വേദികളിലാണ്‌ മത്സരം. ഹൈദരാബാദിനെ കൂടാതെ നോയിഡ, പുണെ എന്നിവിടങ്ങളിലും കളിയുണ്ടാകും. ഡിസംബർ 24നാണ്‌ ഫൈനൽ. ആദ്യകളിയിൽ തെലുങ്കു ടൈറ്റൻസ്‌ ബംഗളൂരു ബുൾസിനെ നേരിടും. അടുത്ത കളിയിൽ ദബാങ്‌ ഡൽഹി യു മുംബൈയുമായും ഏറ്റുമുട്ടും. എല്ലാ ദിവസവും രണ്ടു കളിയാണ്‌. രാത്രി ഏഴരമുതൽ സ്റ്റാർ സ്‌പോർട്‌സിലും ഹോട്‌സ്റ്റാറിലും കാണാം. Read on deshabhimani.com

Related News