‘ഹയ്യ ഹയ്യ’, വൈറലാകാൻ ലോകകപ്പ്‌ ഔദ്യോഗിക ഗാനം



ദോഹ ഖത്തർ ലോകകപ്പ്‌ ഫുട്‌ബോളിന്റെ ഔദ്യോഗിക ഗാനം ‘ഹയ്യ ഹയ്യ’ പുറത്തിറങ്ങി. ‘നല്ലതിനായി ഒരുമിക്കാം’ എന്നതാണ്‌ ഗാനത്തിന്റെ ആശയം. അമേരിക്കൻ ഗായകൻ ട്രിനിഡാഡ്‌ കർഡോണ, നൈജീരിയൻ സംഗീതജ്ഞൻ ഡേവിഡോ, ഖത്തറുകാരി ഐഷ എന്നിവരാണ്‌ ഹയ്യ ഹയ്യ ആലപിച്ചിരിക്കുന്നത്‌. സംഗീതവും ഫുട്‌ബോളും എങ്ങനെ എല്ലാ ഭൂഖണ്ഡങ്ങളെയും ഒരുമിപ്പിക്കുന്നുവെന്ന്‌ കാട്ടുന്നതാണ്‌ ഗാനമെന്ന്‌ ഫിഫ വക്താവ്‌ കെയ്‌ മെഡാറ്റി പറഞ്ഞു. ഫിഫയുടെ യു ട്യൂബ്‌ ചാനലിലൂടെയാണ്‌ പാട്ട്‌ പുറത്തിറക്കിയത്‌. കഴിഞ്ഞ ലോകകപ്പുകളിലെ രംഗങ്ങൾ, മാറഡോണ ഉൾപ്പെടെയുള്ള പ്രധാന കളിക്കാർ, അറബ്‌ സംസ്‌കാരം തെളിയിക്കുന്ന രംഗങ്ങൾ ഉൾപ്പെടെ മികവാർന്ന ദൃശ്യങ്ങളാൽ സമ്പന്നമാണ്‌ ഗാനാവിഷ്‌കാരം. ലോകകപ്പ്‌ ഗ്രൂപ്പ്‌ നറുക്കെടുപ്പ്‌ വേദിയിൽ ഗാനമാലപിക്കുകയും ചെയ്‌തു.   Read on deshabhimani.com

Related News