ആര്‍ അശ്വിന്‍ വിരമിച്ചു



ബ്രിസ്‌ബെയ്ന്‍> ഇന്ത്യൻ ഓൾറൗണ്ടർ ആര്‍ അശ്വിന്‍ വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ദീർഘകാലം ഇന്ത്യയുടെ ഓൾറൗണ്ടറായിരുന്ന അശ്വിൻ മൂന്ന് ഫോർമാറ്റിൽ നിന്നും കളി മതിയാക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഗാബ ടെസ്റ്റിന് പിന്നാലെയാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് താരം തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്. ‘ഇന്ത്യൻ ക്രിക്കറ്ററായുള്ള എന്റെ അവസാനത്തെ ദിവസമാണിന്ന്. ക്രിക്കറ്റ് താരമെന്ന നിലയിൽ കുറച്ച് കൂടി ചെയ്യാൻ ബാക്കിയുണ്ടെന്ന് ഞാൻ കരുതുന്നു. ക്ലബ്ബ് തലത്തിൽ ആ പ്രകടനം പുറത്തെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ഇന്ത്യൻ താരമെന്ന നിലയിലുള്ള എന്റെ അവസാന ദിവസമാണിന്ന്. രോഹിത് ശർമയോടൊപ്പവും ടീമംഗങ്ങളോടൊപ്പവും തീർച്ചയായും ഞാൻ ഒരുപാട് നല്ല നിമിഷങ്ങളുടെ ഭാഗമായിട്ടുണ്ട്.’– വാർത്താ സമ്മേളനത്തിൽ അശ്വിൻ പറഞ്ഞു. 2011ലെ ഏകദിന ലോകകപ്പ് വിജയിച്ച അശ്വിന്റെ ഇന്ത്യൻ ടീമിന് വേണ്ടിയുള്ള അരങ്ങേറ്റം 2010ലായിരുന്നു. Read on deshabhimani.com

Related News