രൺധീർ സിങ്‌ ഒളിമ്പിക്‌സ്‌ കൗൺസിൽ ഓഫ്‌ ഏഷ്യയുടെ പ്രസിഡന്റ്‌; പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ

രൺധീർ സിങ്‌. PHOTO: Facebook


ന്യൂഡൽഹി > മുൻ ഇന്ത്യൻ ഷൂട്ടറായിട്ടുള്ള രൺധീർ സിങ്ങിനെ ഒളിമ്പിക്‌സ്‌ കൗൺസിൽ ഓഫ്‌ ഏഷ്യയുടെ (ഒസിഎ) പ്രസിഡന്റായി തെരഞ്ഞെടുത്തു. ഈ പദവിയെലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്‌ രൺധീർ സിങ്ങ്‌. ഒസിഎയുടെ 44–-ാമത്‌ ജനറൽ അസംബ്ലിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഐക്യകണ്ഠേന രൺധീറിനെ ചെയർമാനായി തെരഞ്ഞെടുക്കുകയായിരുന്നു. 2024 മുതൽ 2028 വരെയാണ്‌ പ്രസിജന്റായുള്ള 77കാരന്റെ കാലാവധി. 2021 മുതൽ സംഘടനയുടെ ഇടക്കാല പ്രസിഡന്റാണ്‌ രൺധീർ സിങ്‌. മുൻ പ്രസിഡന്റ്‌ കുവൈത്തുകാരനായ ഷെയ്ഖ് അഹമ്മദ് അൽ ഫഹദ് അൽ സബാഹനെ നിയമലംഘനത്തെ തുടർന്ന്‌ 15 വർഷത്തേക്ക്‌ വിലക്കിയിരുന്നു. ഇതിനെ തുടർന്നായിരുന്നു രൺധീർ സിങ്ങ്‌ ഇടക്കാല പ്രസിഡന്റായി സേവനമനുഷ്‌ടിച്ചത്‌. രൺധീർ പ്രസിഡന്റായി നിയമിതനാവുന്ന ചടങ്ങിൽ ഇന്ത്യയുടെ കായിക മന്ത്രിയായ മൻസുഖ്‌ മാണ്ഡവ്യയും 45 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. സ്‌പോർട്‌സ്‌ ഭരണ നിർവഹണ വിഭാഗത്തിൽ വർഷങ്ങളായി സജീവമായ ആളാണ്‌ പഞ്ചാബുകാരനായ രൺധീർ സിങ്ങ്‌. 2001 മുതൽ 2014 വരെ ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷൻ അംഗമായിരുന്നു. അതിന്‌ ശേഷം കമ്മിറ്റിയിലെ  പ്രത്യേക ക്ഷണിതാവായി അദ്ദേഹം തുടർന്നു. Read on deshabhimani.com

Related News