കിരീടംചൂടി റയൽ



ദോഹ പ്രഥമ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ചാമ്പ്യൻമാരായി റയൽ മാഡ്രിഡ്‌. ഖത്തറിലെ ദോഹ ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ മെക്‌സിക്കൻ ക്ലബ്‌ പാച്ചുകയെ മൂന്ന്‌ ഗോളിന്‌ തകർത്തു. കിലിയൻ എംബാപ്പെ, വിനീഷ്യസ്‌ ജൂനിയർ, റോഡ്രിഗോ എന്നിവർ ലക്ഷ്യം കണ്ടു. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ജേതാക്കളായ റയൽ നേരിട്ടാണ്‌ കിരീടപ്പോരിന്‌ യോഗ്യത നേടിയത്‌. കോൺകാകാഫ്‌ ചാമ്പ്യൻ കപ്പിൽ വിജയിച്ച പാച്ചുക കാഫ്‌ ചാമ്പ്യൻസ്‌ ലീഗ്‌ ജേതാക്കളായ അൽ അഹ്‌ലിയെ വീഴ്‌ത്തിയാണ്‌ എത്തിയത്‌. Read on deshabhimani.com

Related News