പരീക്ഷ എഴുതണം, റിച്ച കളിക്കില്ല, ഏകദിന പരമ്പരയിൽനിന്ന്‌ പിന്മാറി



ന്യൂഡൽഹി പരീക്ഷാത്തിരക്ക്‌ കാരണം ന്യൂസിലൻഡുമായുള്ള ഏകദിന പരമ്പരയിൽനിന്ന്‌ പിന്മാറി ഇന്ത്യൻ വനിതാ ടീം വിക്കറ്റ്‌ കീപ്പർ റിച്ചാ ഘോഷ്‌. 12–-ാം ക്ലാസ്‌ പരീക്ഷയാണ്‌ ഇരുപത്തൊന്നുകാരിക്ക്‌. 16–-ാം വയസ്സുമുതൽ ഇന്ത്യൻടീമിന്റെ ഭാഗമാണ്‌ റിച്ച.മൂന്ന്‌ മത്സരപരമ്പരയ്‌ക്കായി 16 അംഗ ടീമിനെയാണ്‌ പ്രഖ്യാപിച്ചത്‌. മലയാളിതാരം ആശ ശോഭനയെ പരിക്കുകാരണം പരിഗണിച്ചില്ല. അഹമ്മദാബാദിൽ 24നാണ്‌ ആദ്യകളി. ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനത്തിനുശേഷമാണ്‌ ഇന്ത്യ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്നത്‌. ലോകകപ്പിൽ സെമി കാണാതെയായിരുന്നു മടക്കം. ഹർമൻപ്രീത്‌ കൗർ നയിക്കുന്ന ടീമിൽ നാല്‌ പുതുമുഖങ്ങൾ ഇടംനേടി. ഓൾ റൗണ്ടർമാരായ സയാലി സത്‌ഗാരെ, സയ്‌മ താക്കോർ, ലെഗ്‌ സ്‌പിന്നർ പ്രിയ മിശ്ര, ബാറ്റർ തേജൽ ഹസബ്‌നിസ്‌ എന്നിവരാണ്‌ പുതുമുഖങ്ങൾ. ഓൾ റൗണ്ടർ പൂജ വസ്‌ത്രാക്കർക്ക്‌ വിശ്രമം അനുവദിച്ചു. ടീം: ഹർമൻപ്രീത്‌ കൗർ, സ്‌മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്‌, യസ്‌തിക ഭാട്ടിയ, ഉമ ഛേത്രി, സയാലി സത്‌ഗാരെ, അരുന്ധതി റെഡ്ഡി, രേണുക സിങ്‌, തേജൽ ഹസബ്‌നിസ്‌, സയ്‌മ താക്കോർ, പ്രിയ മിശ്ര, രാധാ യാദവ്‌, ശ്രേയങ്ക പാട്ടീൽ. Read on deshabhimani.com

Related News