കേരളത്തിന്റെ റിൻസ്‌ ജോസഫിന്‌ വെള്ളി



പട്‌ന നാലാമത്‌ ഇന്ത്യൻ ഓപ്പൺ അണ്ടർ 23 അത്‌ലറ്റിക്‌സിൽ കേരളത്തിന്റെ റിൻസ്‌ ജോസഫിന്‌ വെള്ളി. പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ 46.71 സെക്കൻഡിലാണ്‌ ഫിനിഷ്‌. ഡൽഹിയുടെ തുഷാർകാന്തി മന്ന 45.92 സെക്കൻഡിൽ മീറ്റ്‌ റെക്കോഡോടെ സ്വർണം നേടി. ഡിസ്‌കസ്‌ത്രോയിൽ ഹരിയാനയുടെ അഭിമന്യു (53.66 മീറ്റർ), വനിതകളുടെ ഹൈജമ്പിൽ തമിഴ്‌നാടിന്റെ കെ ഗോപിക (1.76 മീറ്റർ), ജാവലിൻത്രോയിൽ ഹരിയാനയുടെ ജ്യോതി (58.49 മീറ്റർ) എന്നിവർ പുതിയ റെക്കോഡ്‌ സ്ഥാപിച്ചു. മീറ്റ്‌ ഇന്ന്‌ സമാപിക്കും. Read on deshabhimani.com

Related News