ഇന്ത്യക്ക് ബാറ്റിങ് ; സഞ്ജുവിന് ടീമില്‍ ഇടം നേടാനായില്ല



 കൊളംബോ> ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. സ്‌പെഷല്‍ ബാറ്ററായി സഞ്ജുവിനെ കളിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.  യശ്വസി ജയ്‌സ്വാളും റിയാന്‍ പരാഗും റിങ്കു സിങ്ങും ടീമിലിടം നേടി. ഗൗതം ഗംഭീറിന് ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ ആദ്യ മത്സരമാണിത്. അര്‍ഷ് ദീപ് സിങ്ങും മുഹമ്മദ് സിറാജുമാണ് ടീമിലെ പേസ് ബൗളര്‍മാര്‍. ടോസ് നേടിയ ലങ്കന്‍ നായകന്‍ ചരിത്ത് അസലങ്ക ഫീല്‍ഡിങ് തെരഞ്ഞെടുത്തു.ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന ശിവം ദുബെയ്ക്കും അവസരം ലഭിച്ചില്ല. പകരം സിംബാബ്വെയ്ക്കെതിരായ പരമ്പരയില്‍ കളിച്ച റിയാന്‍ പരാഗ് ടീമിലെത്തി ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് (നായകന്‍), ഋഷഭ് പന്ത്, റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ് ശ്രീലങ്കന്‍ ടീം: കുസാല്‍ മെന്‍ഡിസ്, പാത്തും നിസ്സങ്ക, കുസാല്‍ പെരേര, കമിന്ദു മെന്‍ഡിസ്, ചരിത്ത് അസലങ്ക (നായകന്‍), ദസുന്‍ ശനക, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, മതീഷ പതിരന, അസിത ഫെര്‍നാണ്ടോ, ദില്‍ശന്‍ മദുശങ്ക. സൂര്യകുമാര്‍ നയിക്കുന്ന ടീമില്‍ ശുഭ്മന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. മറുഭാഗത്ത് ലങ്ക ആറു ബാറ്റര്‍മാരെയും അഞ്ചു ബൗളര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്തിയാണ് സ്വന്തം കാണികള്‍ക്കു മുന്നിലിറങ്ങുന്നത്.   Read on deshabhimani.com

Related News