ബംഗാൾ, മണിപ്പുർ 
സെമിയിൽ

photo credit: X


ഹൈദരാബാദ്‌> പൊരുതിക്കളിച്ച ഒഡിഷയെ 3–-1ന്‌ വീഴ്‌ത്തി മുൻ ചാമ്പ്യൻമാരായ പശ്‌ചിമബംഗാളും ഡൽഹിയെ അധിക സമയക്കളിയിൽ 5–2ന് തോൽപ്പിച്ച് മണിപ്പുരും  സന്തോഷ്‌ ട്രോഫി സെമിയിലേക്ക്‌ മുന്നേറി. പിന്നിട്ടുനിന്നശേഷമാണ്‌ ബംഗാൾ മൂന്ന്‌ ഗോൾ മടക്കി യത്‌. 24–-ാം മിനിറ്റിൽ രാകേഷ്‌ ഒറാമിലൂടെയാണ്‌ ഒഡിഷ മുന്നിലെത്തിയത്‌. ആദ്യപകുതിയുടെ പരിക്കുസമയത്ത്‌ നരോഹരി ശ്രേഷ്‌ഠയിലൂടെ ബംഗാൾ സമനില പിടിച്ചു. രണ്ടാംപകുതിയിൽ ബംഗാളിന്റെ നിയന്ത്രണത്തിലായിരുന്നു മത്സരം. റോബി ഹാൻസ്‌ഡയും മനതോസ്‌ മാജിയും പട്ടിക തികച്ചു. മണിപ്പുർ–ഡൽഹി കളിയിൽ നിശ്ചിത സമയത്ത് 2–2 ആയിരുന്നു -ഫലം. അധികസമയത്ത് കളി പൂർണമായും മണിപ്പുരിന്റെ വരുതിയിലായി.  കേരളം–- കശ്-മീർ ക്വാർട്ടർ ജേതാക്കളെ മണിപ്പുർ സെമിയിൽ  നേരിടും. Read on deshabhimani.com

Related News