വീണ്ടും ബൈൽസ്‌ ; തിരിച്ചുവരവ്‌ ആഘോഷമാക്കാൻ ജിംനാസ്‌റ്റിക്‌സ്‌ ഇതിഹാസം

image credit Simone Biles facebook


പാരിസ്‌ ഇടവേളയ്‌ക്കുശേഷമുള്ള തിരിച്ചുവരവ്‌ ആഘോഷമാക്കാൻ അമേരിക്കൻ ജിംനാസ്‌റ്റിക്‌സ്‌ ഇതിഹാസം സിമോണി ബൈൽസ്‌. മാനസിക സമ്മർദത്തെ തുടർന്ന്‌ ടോക്യോ ഒളിമ്പിക്‌സ്‌ മത്സരത്തിനിടെ പിൻമാറിയ ബൈൽസ്‌ കഴിഞ്ഞ രണ്ട്‌ വർഷത്തിനിടെ ലോകവേദികളിൽ മികച്ച പ്രകടനവുമായാണ്‌ പാരിസിലെത്തിയത്‌.നാല്‌ ഒളിമ്പിക്‌ സ്വർണമെഡലും ഒരു വെള്ളിയും രണ്ട്‌ വെങ്കലവും ഇതിനോടകം നേടിയ ബൈൽസ്‌ ലോക–-ഒളിമ്പിക്‌ വേദികളിൽനിന്ന്‌ ആകെ 37 മെഡലുകളാണ്‌ നേടിയത്‌. ടോക്യോയിൽ വനടൊ ജിംനാസ്‌റ്റിക്‌സ്‌ ടീം ഫൈനൽ നടക്കുന്നതിനിടെയായിരുന്നു സിമോണി ബൈൽസിന്റെ അപ്രതീക്ഷിത പിൻമാറ്റം. സ്വർണം ഉറപ്പിച്ചിരുന്ന താരം പിൻമാറിയത്‌ അമേരിക്കയെ മാത്രമല്ല ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. എന്നാൽ, ടോക്യോ ഒളിമ്പിക്‌സിനുശേഷം ലോകവേദിയിൽ കൂടുതൽ മെഡൽ നേടിയതിന്റെ തിളക്കവുമായാണ്‌ ഇത്തവണ പാരിസിലെത്തിയത്‌. ബൈൽസിന്റെ തിരിച്ചുവരവ്‌ പ്രതീക്ഷിച്ചപോലെ എളുപ്പമായിരുന്നില്ല. കാൽവണ്ണയിലെ പരിക്ക്‌ ചെറുതായി അലട്ടി. ഇതോടെ പഴയ ഫോമിൽ എത്താനും പ്രയാസപ്പെട്ടു. എന്നിട്ടും മൂന്ന്‌ അവസരങ്ങൾ ബാക്കിനിൽക്കെതന്നെ പാരിസിലേക്ക്‌ യോഗ്യത ഉറപ്പിക്കാനായത്‌ മറ്റു താരങ്ങൾക്കുള്ള മുന്നറിയിപ്പാണ്‌. മെയ്‌വഴക്കംകൊണ്ട്‌ ലോകത്തെ വീണ്ടും അമ്പരപ്പിക്കാനാണ്‌ ഇരുപത്തേഴുകാരി തയ്യാറെടുക്കുന്നത്‌. Read on deshabhimani.com

Related News