ശ്രീലങ്ക തോൽവിയിലേക്ക്
ഡർബൻ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്ക തോൽവിയിലേക്ക്. 516 റണ്ണിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്‌ക്ക് മൂന്നാംദിനം കളി നിർത്തുമ്പോൾ 103 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. 413 റൺ പിറകിലാണ്. രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക 366 റണ്ണിന് ഡിക്ലയർ ചെയ്‌തിരുന്നു. സെഞ്ചുറി നേടിയ ക്യാപ്‌റ്റൻ ടെംബ ബവുമയും (113) ട്രിസ്റ്റൻ സ്റ്റബ്‌സുമാണ് (122) മികച്ച ലീഡ് സമ്മാനിച്ചത്. ലങ്ക ഒന്നാം ഇന്നിങ്‌സിൽ 42 റണ്ണിന് പുറത്തായിരുന്നു. സ്‌കോർ: ദ.ആഫ്രിക്ക 191 & 366/5ഡി, ശ്രീലങ്ക 42, 103/5. Read on deshabhimani.com