സംസ്ഥാന സ്‌കൂ‌ൾ കായികമേള: ട്രിപ്പിൾ സ്വർണവുമായി ബിജോയ്; കുതിപ്പ് തുടർന്ന് പാലക്കാട്



തൃശൂർ > സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ ട്രിപ്പിൾ സ്വർണവുമായി ജെ ബിജോയ്. പാലക്കാട് ചിറ്റൂർ ജിഎച്ച്എസ്എസ് വിദ്യാർഥിയാണ് ബിജോയ്. കഴിഞ്ഞ കായികമേളയിലും ബിജോയ് ട്രിപ്പിൾ സ്വർണം നേടിയിരുന്നു. 800 മീ​റ്റ​റി​ൽ ജയിച്ചാണ് ബിജോയ് ട്രിപ്പിൾ സ്വർണം സ്വന്തമാക്കിയത്. സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 3000 മീ​റ്റ​റിലും 1500 മീറ്ററിലും ബിജോയ് സ്വർണം നേടിയിരുന്നു. നാല് ദിവസത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് അവസാനിക്കുമ്പോള്‍ കിരീടം ഉറപ്പിച്ച് പാലക്കാട്. 73 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലക്കാട് 179 പോയിന്റുമായി മുന്നിലാണ്. 131 പോയിന്റുമായി മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. സ്‌കൂളുകളില്‍ 43 പോയിന്റുമായി മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂള്‍ ആണ് മുന്നില്‍ ഉള്ളത്. 33 പോയിന്റുമായി എറണാകുളത്തെ കോതമംഗലം മാര്‍ ബേസില്‍ രണ്ടാം സ്ഥാനത്തുണ്ട്.  Read on deshabhimani.com

Related News