ഇനി സൂപ്പർ ക്ലൈമാക്‌സ് ; സൂപ്പർ ലീഗ് കേരളയിൽ എല്ലാ ടീമിനും 2 മത്സരം ബാക്കി
കൊച്ചി സൂപ്പർലീഗ് കേരള ഫുട്‌ബോൾ സൂപ്പർ ക്ലൈമാക്‌സിലേക്ക്. എട്ടു റൗണ്ട് പൂർത്തിയായപ്പോൾ കലിക്കറ്റ് എഫ്‌സിമാത്രമാണ് സെമി ഉറപ്പിച്ച ഏക ടീം. ഒന്നാമതുള്ള കലിക്കറ്റ് ഒറ്റ മത്സരവും തോൽക്കാതെയാണ് മുന്നേറിയത്. നാലുവീതം ജയവും സമനിലയും ഉൾപ്പെടെ 16 പോയിന്റാണുള്ളത്. എട്ടു കളിയിൽ ആറിലും തോറ്റ് ഒരു ജയവുമില്ലാത്ത തൃശൂർ മാജിക് എഫ്‌സി പുറത്തായി. സെപ്‌തംബർ ഏഴിന് ആരംഭിച്ച ലീഗിൽ ആകെ 24 കളി നടന്നു. 55 ഗോളുകൾ പിറന്നു. ആദ്യഘട്ടത്തിൽ ആറു മത്സരംകൂടിയാണ് ബാക്കി. ഒരു ടീമിന് രണ്ടു കളി. ഇതിലെ ജയപരാജയങ്ങൾ നിർണായകമാകും. തോൽവി പുറത്തേക്കുള്ള വഴിയൊരുക്കും. കണ്ണൂർ വാരിയേഴ്‌സ് (13), തിരുവനന്തപുരം കൊമ്പൻസ് (12), ഫോഴ്‌സ കൊച്ചി (10), മലപ്പുറം എഫ്‌സി (9) എന്നീ നാലു ടീമുകളാണ് ശേഷിക്കുന്ന മൂന്ന് സെമി സ്ഥാനങ്ങൾക്കായി രംഗത്തുള്ളത്. ഈ ക്ലബ്ബുകളുടെ സാധ്യതകൾ പരിശോധിക്കാം. നവംബർ അഞ്ചിനും ആറിനുമാണ് സെമി. കിരീടപ്പോരാട്ടം പത്തിന് കൊച്ചിയിൽ. കണ്ണൂർ വാരിയേഴ്‌സ് ഒറ്റ ജയത്തിൽ കാര്യങ്ങൾ അവസാനിപ്പിക്കാം കണ്ണൂരിന്. അവസാന കളിയിൽ തിരുവനന്തപുരത്തിനോട് തോറ്റതാണ് തിരിച്ചടിയായത്. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ സെമി ഉറപ്പിക്കാമായിരുന്നു. കരുത്തരായ മലപ്പുറം, കലിക്കറ്റ് ടീമുകളെയാണ് ഇനി നേരിടാനുള്ളത്. ഇതിൽ ഒരു ജയം മതി. രണ്ട് സമനിലയായാലും പ്രതീക്ഷകൾ അവസാനിക്കില്ല. പക്ഷേ, തോൽവി തിരിച്ചടി നൽകും. അടുത്ത മത്സരങ്ങൾ: മലപ്പുറം എഫ്‌സി (ഒക്‌ടോബർ 27), കലിക്കറ്റ് എഫ്‌സി (ഒക്‌ടോബർ 31). തിരുവനന്തപുരം കൊമ്പൻസ് നിലവിൽ മൂന്നാമതുള്ള തിരുവനന്തപുരത്തിന് നിർണായകമാണ് കാര്യങ്ങൾ. നാലും അഞ്ചും സ്ഥാനത്തുള്ള കൊച്ചിയും മലപ്പുറവുമായാണ് കളി. ഇതിൽ രണ്ടിലും ജയിച്ചാൽ അനായാസം മുന്നേറാം. ഒന്ന് ജയിക്കുകയും മറ്റൊന്ന് സമനിലയായാലും സുരക്ഷിതരാണ്. എന്നാൽ, തോൽവി സമ്മർദത്തിലാക്കും. അടുത്ത മത്സരങ്ങൾ: ഫോഴ്‌സ കൊച്ചി (ഒക്‌ടോബർ 25), മലപ്പുറം എഫ്‌സി (നവംബർ 1). ഫോഴ്‌സ കൊച്ചി പത്ത് പോയിന്റുമായി നാലാംസ്ഥാനത്തുള്ള കൊച്ചിക്ക് തിരുവനന്തപുരവുമായുള്ള എതിർതട്ടകത്തിലെ അടുത്തമത്സരം നിർണായകമാകും. തോൽക്കരുത്. രണ്ടും ജയിക്കണം. സമനില വഴങ്ങിയാൽ മലപ്പുറത്തിന്റെ ഫലം അനുസരിച്ചാകും കാര്യങ്ങൾ. ഗോൾ ശരാശരിയിൽ കുറവുള്ളതും തിരിച്ചടിയാകും. അടുത്ത മത്സരങ്ങൾ: തിരുവനന്തപുരം കൊമ്പൻസ് (ഒക്‌ടോബർ 25), തൃശൂർ മാജിക് എഫ്‌സി (ഒക്‌ടോബർ 29). മലപ്പുറം എഫ്‌സി കൊച്ചിക്ക് തൊട്ടുപിറകിൽ ഒമ്പത് പോയിന്റുമായി അഞ്ചാംസ്ഥാനത്തുള്ള മലപ്പുറത്തിന് ജീവൻമരണ പോരാട്ടമാണ് ഇനിയുള്ളതെല്ലാം. എല്ലാ കളിയും ജയിക്കണം. സമനിലയായാൽ കൊച്ചിയുടെ മത്സരഫലങ്ങൾ അനുകൂലമാകണം. കൊച്ചി തോൽക്കുകയാണെങ്കിൽ സാധ്യത വർധിക്കും. അടുത്ത മത്സരങ്ങൾ: കണ്ണൂർ വാരിയേഴ്‌സ് (ഒക്‌ടോബർ 27), തിരുവനന്തപുരം കൊമ്പൻസ് (നവംബർ 1). ഒമ്പതാം റൗണ്ട് വെള്ളിയാഴ്--ച മുതൽ നിർണായകമായ ഒമ്പതാം റൗണ്ട് മത്സരങ്ങൾക്ക് വെള്ളിയാഴ്--ച തുടക്കമാകും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്--റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്സ കൊച്ചിയും ഏറ്റുമുട്ടും. ഒക്--ടോബർ 26, 27, 29, 31, നവംബർ 1 ദിവസങ്ങളിലാണ് പ്രാഥമിക റൗണ്ടിലെ മറ്റ് കളി. Read on deshabhimani.com