സ്വപ്‌നിലിന്‌ വെങ്കലം; ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക്‌ മൂന്നാം മെഡൽ

PHOTO: Facebook


പാരിസ്‌ > പാരിസ്‌ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക്‌ മൂന്നാം മെഡൽ. ഷൂട്ടിങ്ങിൽ സ്വപ്‌നിൽ കുസാലെ വെങ്കലം നേടിയതോടെയാണ്‌ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായത്‌.  പുരുഷൻമാരുടെ 50 മീറ്റർ എയർ റൈഫിൾ ത്രീ പൊസിഷനിലാണ് സ്വപ്‌നിലിന്റെ മെഡൽ നേട്ടം. ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച മുന്ന് മെഡലുകളും ഷുട്ടിങ്ങിൽ നിന്നുമാണ് വന്നത്. 10 മീറ്റർ എയർ പിസ്റ്റൾ വനിതാ വിഭാഗത്തിൽ മനു ഭാക്കർ വെങ്കലം നേടിയതായിരുന്നു ഇന്ത്യയുടെ ആദ്യ മെഡൽ. രണ്ടാമത്തെ മെഡലിലും മനു പങ്കാളിയായി. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ സരഭ്ജോത് സിങ്ങും മനുവും വെങ്കലം നേടി. 2012 ലെ ലണ്ടൻ ഒളിമ്പിക്സിന് ശേഷം ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിൽ മെഡൽ ലഭിച്ചിരുന്നില്ല. മത്സരത്തിൽ ചെെനയുടെ ല്യു യുകെൻ സ്വർണവും ഉക്രെയ്ന്റെ സെർഹി കുലിഷ് വെള്ളിയും നേടി. ഫെെനലിൽ സ്വപ്നിലിന് 451.4 പോയിന്റാണ് ലഭിച്ചത്. കലാശ പോരാട്ടത്തിൽ മികച്ച തുടക്കമായിരുന്നില്ല സ്വപ്നിലിന് ലഭിച്ചത്. എന്നാൽ ആദ്യം ആറാമതായിരുന്ന സ്വപ്നിൽ മത്സരത്തിനൊടുവിൽ മൂന്നാമതെത്തുകയായിരുന്നു. Read on deshabhimani.com

Related News