കായികമേള 
ഭാഗ്യചിഹ്നം ‘തക്കുടു'



തിരുവനന്തപുരം സംസ്ഥാന സ്‌കൂൾ കായികമേള–കൊച്ചി’24 ന്റെ ലോഗോയും ഭാഗ്യചിഹ്നവും പ്രകാശിപ്പിച്ചു. "തക്കുടു’ അണ്ണാറക്കണ്ണനാണ് ഭാഗ്യചിഹ്നം. ലോഗോ ഋഷി കല്ലടയും ഭാഗ്യചിഹ്നം വിനോജ് സുരേന്ദ്രനുമാണ് തയ്യാറാക്കിയത്‌. മന്ത്രിമാരായ പി രാജീവും വി ശിവൻകുട്ടിയുമാണ്‌ പ്രകാശിപ്പിച്ചത്‌. നവംബർ നാലുമുതൽ 11 വരെ കൊച്ചി നഗരത്തിലെ 19 വേദികളിലാണ് മത്സരം. ഉദ്‌ഘാടനം നെഹ്‌റു സ്‌റ്റേഡിയത്തിലും സമാപനം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലുമാണ്‌.   ഒളിമ്പിക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ചാണ് ഈ വർഷം നടത്തുന്നത്. നാല് വർഷത്തിലൊരിക്കൽ ഈ മാതൃകയിൽ നടത്താനാണ്‌ പൊതുവിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. Read on deshabhimani.com

Related News