ടൈഗേഴ്‌സ്‌ മുരണ്ടു സെയ്‌ലേഴ്‌സ്‌ വിരണ്ടു



തിരുവനന്തപുരം > കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്റെ വിജയക്കുതിപ്പിന്‌ വിരാമം. കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌ 18 റണ്ണിന്‌ ജയിച്ചു. നാലു കളിയിൽ ആദ്യമായാണ്‌ കൊല്ലം തോൽക്കുന്നത്‌. സ്‌കോർ: കൊച്ചി 147/9, കൊല്ലം 129 (18.1). ജയിക്കാൻ 148 റൺ ലക്ഷ്യമിട്ട കൊല്ലത്തിന്‌ 14 റൺ എടുക്കുന്നതിനിടെ നാല്‌ വിക്കറ്റ്‌ നഷ്‌ടമായി. അഭിഷേക്‌ നായർ (2), അരുൺ പൗലോസ്‌ (2), ക്യാപ്‌റ്റൻ സച്ചിൻ ബേബി (2), എ കെ അർജുൻ (3) എന്നിവരുടെ തകർച്ചയിൽനിന്ന്‌ കരകയറാൻ കൊല്ലത്തിനായില്ല. ഏഴാമനായി ഇറങ്ങിയ എൻ എം ഷറഫുദീൻ ആഞ്ഞുപിടിച്ചെങ്കിലും വിജയത്തിലെത്തിയില്ല. 24 പന്തിൽ അഞ്ച്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 49 റണ്ണുമായി മടങ്ങി. ക്യാപ്‌റ്റൻ ബേസിൽ തമ്പി കൊച്ചിക്കായി മൂന്നു വിക്കറ്റെടുത്തു. ടോസ്‌ നേടി ബാറ്റെടുത്ത കൊച്ചിക്കായി ഓപ്പണർമാരായ ആനന്ദ് കൃഷ്‌ണനും (34 പന്തിൽ 54), ജോബിൻ ജോബിയും (50 പന്തിൽ 51) അടിത്തറയിട്ടു. കൊല്ലത്തിന്റെ കെ എം ആസിഫ്‌ നാലും എൻ എം ഷറഫുദീൻ മൂന്ന്‌ വിക്കറ്റും നേടി. ആനന്ദ് കൃഷ്‌ണനാണ്‌ കളിയിലെ താരം. രണ്ടാം മത്സരത്തിൽ കലിക്കറ്റ് ഗ്ലോബ്‌ സ്‌റ്റാർസ്‌  ആറ് റണ്ണിന് തൃശൂർ ടെെറ്റൻസിനെ തോൽപ്പിച്ചു. സ്-കോർ: കലിക്കറ്റ് 183/8; തൃശൂർ 177. ആദ്യ രണ്ടു കളി തോറ്റ കൊച്ചി പോയിന്റ്‌ പട്ടികയിൽ താഴെയായിരുന്നു. ജയത്തോടെ കൊല്ലത്തിനു പിറകിൽ രണ്ടാമതെത്തി.   Read on deshabhimani.com

Related News