വിനീഷ്യസ്‌ ഷോ

image credit UEFA Champions League facebook


മാഡ്രിഡ്‌ ബാലൻ ഡി ഓർ പ്രഖ്യാപനത്തിന്‌ അഞ്ചുനാൾമാത്രം ബാക്കിനിൽക്കെ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ വിനീഷ്യസ്‌ ജൂനിയർ ഷോ. ബൊറൂസിയ ഡോർട്ട്‌മുണ്ടിനെതിരെ തകർപ്പൻ ഹാട്രിക്കുമായി റയൽ മാഡ്രിഡിന്‌ ഉജ്വലജയം നൽകി. ബ്രസീലുകാരന്റെ മികവ്‌ തെളിയിക്കുന്ന ഗോളുകളായിരുന്നു മൂന്നും. 28ന്‌ പാരിസിലാണ്‌ ലോക ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പ്രഖ്യാപനം. പുരസ്‌കാരസാധ്യതയിൽ മുൻപന്തിയിലാണ്‌ വിനീഷ്യസ്‌. ഡോർട്ട്‌മുണ്ടിനെതിരായ പ്രകടനം സാധ്യത വർധിപ്പിച്ചു. കഴിഞ്ഞ സീസണിൽ 51 കളിയിൽ 26 ഗോളും 12 അവസരങ്ങളുമാണ്‌ ഇരുപത്തിനാലുകാരൻ ഒരുക്കിയത്‌. റയലിനൊപ്പം ചാമ്പ്യൻസ്‌ ലീഗും സ്‌പാനിഷ്‌ ലീഗും നേടി. എന്നാൽ, ബ്രസീൽ കുപ്പായത്തിൽ മങ്ങി. സ്‌പെയ്‌നിന്റെ മധ്യനിരക്കാരൻ റോഡ്രിയാണ്‌ വിനീഷ്യസിന്റെ പ്രധാന എതിരാളി. Read on deshabhimani.com

Related News