അണ്ടർ 19 ഏഷ്യാ കപ്പ്: ഇന്ത്യ നാളെ പാകിസ്ഥാനോട്
ദുബായ് അണ്ടർ 19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന് ഇന്ന് യുഎഇയിൽ തുടക്കമാകും. ഒരു ദിവസം രണ്ടു മത്സരങ്ങളാണ്. എല്ലാം രാവിലെ 10.30ന്. ആദ്യദിനം നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശ് അഫ്‌ഗാനിസ്ഥാനെ നേരിടും. ശ്രീലങ്ക–-നേപ്പാൾ പോരാട്ടവുമുണ്ട്. ഇന്ത്യ നാളെ പാകിസ്ഥാനുമായി ഏറ്റുമുട്ടും. മലയാളി സ്‌പിന്നർ മുഹമ്മദ് ഇനാൻ ടീമിലുണ്ട്. മുഹമ്മദ് അമാനാണ് ക്യാപ്‌റ്റൻ. ടൂർണമെന്റിൽ എട്ടുതവണ ജേതാക്കളാണ് ഇന്ത്യ. ദുബായിലും ഷാർജയിലുമായാണ് മത്സരങ്ങൾ. സോണി നെറ്റ്‌വർക്കിലും സോണി ലിവിലും തത്സമയം കാണാം. Read on deshabhimani.com