യുഎസ്‌ ഓപ്പൺ ; സിന്നർ, ഇഗ പ്രീ ക്വാർട്ടറിൽ



ന്യൂയോർക്ക്‌ യുഎസ്‌ ഓപ്പൺ ടെന്നീസിൽ ഒന്നാംനമ്പർ താരങ്ങളായ യാന്നിക്‌ സിന്നറും ഇഗ ഷ്വാടെകും പ്രീ ക്വാർട്ടറിലേക്ക്‌ മുന്നേറി. പുരുഷ സിംഗിൾസ്‌ മൂന്നാംറൗണ്ടിൽ ഓസ്‌ട്രേലിയയുടെ ക്രിസ്‌റ്റഫർ ഒ കോണെല്ലിനെ നേരിട്ടുള്ള സെറ്റുകളിൽ സിന്നർ കീഴടക്കി (6–-1, 6–-4, 6–-2). അഞ്ചാംസീഡ്‌ ഡാനിൽ മെദ്‌വെദെവും മുന്നേറി. വനിതകളിൽ ഇഗ നേരിട്ടുള്ള സെറ്റുകളിൽ റഷ്യയുടെ അനസ്‌താസിയ പവ്‌ല്യുചെങ്കോയെ തോൽപ്പിച്ചു (6–-4, 6–-2). കരോളിൻ വൊസ്‌നിയാക്കി, ജെസീക പെഗുല, ജാസ്‌മിൻ പൗളിനി എന്നിവരും മൂന്നാംറൗണ്ട്‌ കടന്നു. Read on deshabhimani.com

Related News